തച്ചമ്പാറ മച്ചാംതോട് സ്വദേശി പങ്ങം വളപ്പിൽ അബ്ദുൽ അസീസ് (52)ആണ് ജോലി ചെയ്തു കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് മരിച്ചത്. നാല് വർഷങ്ങൾക്ക് മുൻപ് നാട്ടിൽ വന്നു പോയതാണ്. പെരുന്നാളിന് നാട്ടിൽ വരാൻ തയ്യാറായി നിൽക്കുകയായിരിന്നു. അവിടെ പെയിന്റിങ്ങ് ജോലിയും മറ്റും ചെയ്തു വരികയായിരുന്നു.
മൃതദേഹംനാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി നടപടിക്രമങ്ങളുടെ പൂർത്തീകരണവുമായി അൽഖോബാർ കെഎംസിസിയുടെ വെൽഫെയർ ചുമതലയുള്ള ഹുസൈൻ രംഗത്തുണ്ട്.
ഉമ്മ :ആയിഷക്കുട്ടി
ഭാര്യ :സീനത്ത്
മക്കൾ:ആഷിഫ, അൻഷിദ, അൻസിൽ മരുമക്കൾ: അബൂബക്കർ കോണിക്കഴി, സിറാജ് പുല്ലശേരി.