അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലി?

അട്ടപ്പാടി: അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ. ഇന്ന് രാവിലെ എട്ട് മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടതായി പറയുന്നത്. തുടർന്ന് സ്കൂൾ ജീവനക്കാർ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. പരിശോധന നടത്തുന്നതിനിടെ പ്രീ- പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ ആണിത്. പുലിയെ കണ്ടെന്ന വിവരം അറിഞ്ഞതോടെ കുട്ടികളും രക്ഷിതാക്കളും ഭീതിയിലാണ്. സ്കൂളിന് പുറകിൽ വനമാണ്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു. വനവകുപ്പ് ഉടൻ പുലിയെ പിടികൂടണമെന്ന് പിടിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Previous Post Next Post

نموذج الاتصال