മണ്ണാർക്കാട്ടുകാരന്റെ സമയോചിത ഇടപെടൽ; ഒഴിവായത് ഒരു വലിയ അപകടം

പാലക്കാട്: മണ്ണാർക്കാട്ടുകാരന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് ഒരു വലിയ അപകടം. ഇന്നലെ ഉച്ചക്കാണ് സംഭവം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിഷ്ണു കണ്ണൻ പാലക്കാട് മണപ്പുള്ളികാവ് റോഡരികിലെ ഇരുനില വീടിന് മുകളിൽ നിന്ന് പുക ഉയരുന്ന കാഴ്ച  കണ്ടത്, വണ്ടി നിർത്തി വിഷ്ണുവും കൂടെയുണ്ടായിരുന്ന അയൂബും ആ വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ, മുകൾ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന പ്രായമായ സ്ത്രീ അവരുടെ സഹായം തേടുകയായിരുന്നു. 

വീടിന്റെ മുകൾ നിലയിലെ റൂമിലാണ് തീ പിടുത്തം എന്നത് കൊണ്ട്  ആ അമ്മക്ക് അങ്ങോട്ട് കയറി പോകുവാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നു,  വിഷ്ണുവും സുഹൃത്തും ആത്മധൈര്യത്തോടെ ബാത്ത്റൂമിൽ നിന്ന് വെള്ളമെടുത്ത് തീ കെടുത്തുകയും, തീ ആളിപടർന്ന് വൻ ദുരന്തമുണ്ടാകാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്തു. അപ്പോഴേക്കും വിവരമറിഞ്ഞ് അവരുടെ മക്കളും   ബന്ധുക്കളും അവിടെ  എത്തി. ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണം. ജീവിത തിരക്കിലെ ഓട്ടത്തിനിടയിലും മറ്റൊരാൾക്ക് ആപത്ത് ഉണ്ടായപ്പോൾ  അവരെ രക്ഷിക്കാൻ ഓടിയെത്തിയ വിഷ്ണുവിനേയും, അയ്യൂബിനേയും ബന്ധുക്കളും, നാട്ടുകാരും അഭിനന്ദിച്ചു.

സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ അംഗമായ വിഷ്ണുവിനെ കൂട്ടായ്മ ചെയർമാൻ ഫിറോസ് ബാബു അഭിനന്ദിച്ചു. വിഷ്ണുവിന്റെ ധീര പ്രവർത്തി മൂലം വൻ വിപത്താണ് ഒഴിവായതെന്നും, വിഷ്ണുവിനെ പോലുള്ള യുവാക്കൾ ഈ നാടിന് മുതൽക്കൂട്ടാണെന്ന്  ഫിറോസ് ബാബു മണ്ണാർക്കാട് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. പെരിമ്പടാരി കുന്നിയാരത്ത് വീട്ടിലെ അംഗമാണ് വിഷ്ണു

Previous Post Next Post

نموذج الاتصال