നഗര സൗന്ദര്യവൽക്കരണം| ചെടികൾ പരിപാലിക്കാൻ നാട്ടുകാരും, അനസിനെ അഭിനന്ദിച്ച് വ്യാപാര സമൂഹം

മണ്ണാർക്കാട്: വ്യാപാരികൾ മാത്രമല്ല മണ്ണാർക്കാടിന്റെ നഗരസൗന്ദര്യം കാത്ത് സംരക്ഷിക്കാൻ പൊതുജനങ്ങളും. നഗരസഭയും, വ്യാപാരി സംഘടനയും നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണത്തിന്റെ ആദ്യഘട്ടം 2 ദിവസം പിന്നിട്ടപ്പോഴാണ് വ്യാപാരികളല്ലാത്തവരും നഗരത്തിന് മോടി കൂട്ടാൻ ചട്ടികളിൽ വെച്ച് പിടിപ്പിച്ച ചെടികളെ പരിപാലിക്കുവാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് വ്യാപാര സ്ഥാപനങ്ങൾ അവധിയായതിനാൽ ചില സ്ഥാപനങ്ങളുടെ മുന്നിലെ ചെടികൾക്ക് വെള്ളം ഒഴിച്ചിരുന്നില്ല, ഇതു ശ്രദ്ധയിൽപ്പെട്ടാണ് അനസ് മണ്ണാർക്കാട് ചെടികൾ നനക്കാൻ തയ്യാറായത്.

രാവിലെ കടകൾ തുറന്ന് ചെടികൾക്ക് നനക്കാൻ നോക്കുമ്പോൾ ആരോ ചെടികൾക്ക് നനച്ചതായി ശ്രദ്ധയിൽ പെടുകയും ഇതാരാണ് എന്നറിയാൻ ഏകോപന സമിതി ജന:സെക്രട്ടറി രമേഷ് പൂർണ്ണിമ തന്റെ സ്ഥാപനത്തിലെ CCTV ക്യാമറ പരിശോധിച്ചപ്പോഴാണ് രാവിലെ അനസ്  ചെടികൾക്ക് വെള്ളം  ഒഴിക്കുന്ന കാഴ്ച കണ്ടത്. ചെടികൾ വാടി പോകാതെ പരിപാലിക്കാൻ വ്യാപാരികളെ സഹായിച്ച  അനസ് 
കല്ലടി HSS ലെ ഓഫീസ് സ്റ്റാഫും, മണ്ണാർക്കാട് സിംഫണി സംഗീത കൂട്ടായ്മയുടെ ഫൗണ്ടർ കൂടിയാണ്.  

അനസിനെ KVVES മണ്ണാർക്കാട് യൂണിറ്റ് അഭിനന്ദിച്ചു
Previous Post Next Post

نموذج الاتصال