ഉപജില്ലാ സ്‌കൂള്‍ കലോത്സവം വ്യാഴാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട് : ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 17 മുതല്‍ 19 വരെ പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.17ന് രാവിലെ പത്ത് മണിക്ക് എഇഒ ചാര്‍ജ് പി എം ജ്യോതി പതാക ഉയര്‍ത്തുന്നതോടെ കലാമേളയ്ക്ക് തുടക്കമാകും.കെ ശാന്തകുമാരി എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും.കാരാകുര്‍ശ്ശി പഞ്ചായത്ത് പ്രസിഡന്റ് എ പ്രേമലത അധ്യക്ഷയാകും.കെ പ്രേംകുമാര്‍ എംഎല്‍എ,അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

13 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.175 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു കലാമേളകളും ഇതോടൊപ്പം നടക്കും.സ്‌റ്റേജിത മത്സരങ്ങള്‍ ഇക്കഴിഞ്ഞ 12ന് പൂര്‍ത്തിയായിരുന്നു.ഇതിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല.19ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ,മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എ ബിജു.എഇഒ ഇന്‍ചാര്‍ജ് പി എം ജ്യോതി,പ്രോഗ്രാം കണ്‍വീനര്‍ കെ മണികണ്ഠന്‍,പ്രചരണ സമിതി കണ്‍വീനര്‍ അസ്‌ലം കിളിരാനി,എച്ച് എം ഫോറം കണ്‍വീനര്‍ രവിശങ്കര്‍,പ്രധാന അധ്യാപകന്‍ എം പ്രശാന്ത്,അസ്മിന്‍,പി പി ഹംസ,വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال