പാലക്കാട്: ഫയലുകളില്‍ മലയാളഭാഷാ പ്രയോഗത്തിന്റെ അളവ്, പൊതുജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഔദ്യോഗിക ഭാഷാപ്രയോഗം എന്നിവ വിലയിരുത്തിയുള്ള. ജില്ലാതല പുരസ്‌കാരം സ്പെഷ്യല്‍ വില്ലേജ്
മണ്ണാർക്കാട്ടുകാരനായ ശ്രീവൽസനാണ്. മണ്ണാർക്കാട് നഗരസഭയിൽ സെല. ഗ്രേഡ് ടൈപ്പിസ്റ്റ് ആണ് ശ്രീവൽസൻ. ഭരണഭാഷ തത്വത്തിലും പ്രയോഗത്തിലും ' എന്ന വിഷയത്തില്‍ ഉപന്യാസമത്സരവും തുടര്‍ന്ന് അഭിമുഖവും പുരസ്‌കാര നിര്‍ണയത്തിന് ഉള്‍പ്പെട്ടിരുന്നു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയാണ് ഭരണഭാഷാ പുരസ്‌കാര സമിതിയുടെ ചെയര്‍പേഴ്സണ്‍. എ.ഡി.എം കെ. മണികണ്ഠന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഗവ വിക്‌ടോറിയ കോളെജ് മലയാളം വിഭാഗം മേധാവിയും അധ്യാപികയും ഭാഷാവിധഗ്ദയുമായ എ.പി ശ്രീകല എന്നിവരുടെ വിധി നിര്‍ണയത്തിലാണ് വിജയികളെ കണ്ടെത്തിയത്.