മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ഹൈഡ്രോളിക് ഓയില്‍ വണതോടെ അപകടം ഒഴിവാക്കാന്‍ റോഡ് വൃത്തിയാക്കി ഫയര്‍ഫോഴ്‌സ്.വട്ടമ്പലം ജാസ് ഓഡിറ്റോറിയത്തിന് സമീപത്ത് അപകടത്തില്‍പ്പെട്ട പിക്ക് വാനില്‍ നിന്നാണ് സിലിക്കണ്‍ ഓയില്‍ റോഡിലേക്ക് ഒഴുകിയത്. ഹൈഡ്രോളിക്ക് ഓയില്‍ ലോഡുമായി പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഒരു ബാരലില്‍ നിന്നാണ് ഓയില്‍ റോഡിലേക്കൊഴുകിയത്. അര ഇഞ്ചോളം കനത്തില്‍ പാളി കണക്കെ കട്ടികൂടിയ ഓയില്‍ റോഡില്‍ കിടന്നത് അപകട സാധ്യതയ്ക്ക് വഴിവെച്ചതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ രന്തിദേവന്‍,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ മഹേഷ്, ഷബീര്‍, സുഭാഷ്, രമേഷ്, ഡ്രൈവര്‍ വിമല്‍ എന്നിവരെത്തി സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് റോഡ് വൃത്തിയാക്കുകയായിരുന്നു.
പിക്കപ്പ് വാൻ മറിഞ്ഞ് റോഡിലേക്ക് ഹൈഡ്രോളിക് ഓയിലൊഴുകി; കഴുകി വൃത്തിയാക്കി ഫയര്‍ഫോഴ്‌സ്
byഅഡ്മിൻ
-
0