മണ്ണാർക്കാട്: വാക്ക് തർക്കത്തിനൊടുവിൽ മധ്യവയസ്ക്കൻ കുഴഞ്ഞ് വീണ് മരിച്ചു. തച്ചമ്പാറ പൊന്നങ്കോട് പള്ളിക്ക് സമീപം ഇന്ന് വൈകീട്ടാണ് സംഭവം. പൊന്നങ്കോട് തോണിപ്പാടം ലത്തീഫ് (59) ആണ് മരിച്ചത്. നഹാസുമായാണ് വാക്ക് തർക്കമുണ്ടായത്. മരണപ്പെട്ട ലത്തീഫും, നഹാസിന്റെ പിതാവും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നത്തിന്റെ പേരിലാണ് വാക്ക് തർക്കമുണ്ടായതെന്നാണ് ലഭിക്കുന്ന സൂചന. നാട്ടുകാർ ചേർന്ന് ഇരുവരേയും തർത്തിൽ നിന്ന് പിന്തിരിപ്പിച്ചെങ്കിലും, തർക്കത്തിനിടയിൽ നഷ്ടപ്പെട്ട ഫോണും, പേഴ്സും തിരയുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തമാകൂ എന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറാണ് മരിച്ച ലത്തീഫ്