കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻരാജ് അന്തരിച്ചു

കിരീടം’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന്‌ ഏറെ നാളെയായി വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്‌ചയാണ്‌ സംസ്‌ക്കാരം. 300ൽ ഏറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നരസിംഹം, മൂന്നാംമുറ, കനല്‍ക്കാറ്റ്, ആറാം തമ്പുരാന്‍,  ഉപ്പുകണ്ടം ബ്രദേഴ്സ്  എന്നിവയാണ്‌ ശ്രദ്ധേയ ചിത്രങ്ങൾ
Previous Post Next Post

نموذج الاتصال