അങ്ങാടിപ്പുറം മേൽപാലത്തിലൂടെ ബസുകൾ ഓടി തുടങ്ങി

പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിലൂടെ ബസുകൾ ഓടി തുടങ്ങി. റോഡ് ഇന്നു മുതൽ എല്ലാ വാഹനങ്ങൾക്കുമായി തുറന്നു നൽകി. അതേ സമയം, ഭാരം കൂടിയ ചരക്കു വാഹനങ്ങൾക്കു രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയും മേൽപാലത്തിലൂടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ചെറിയ വണ്ടികൾക്കായി അഞ്ചു മുതൽ മേൽപാലം തുറന്നു നൽകിയിരുന്നു. നവീകരിച്ച ഭാഗം ബലപ്പെടുത്തുന്നതിനായി ബസുകളുടെയും ഭാര വാഹനങ്ങളുടെയും നിയന്ത്രണം തുടരുകയായിരുന്നു. യാത്രക്കാർ ഇതുമൂലം ഏറെ പ്രയാസം അനുഭവിച്ചിരുന്നു. ബസുകളിലേറെയും അങ്ങാടിപ്പുറം വരെയെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്‌തു തിരിച്ചു പോവുകയായിരുന്നു. പെരിന്തൽമണ്ണ മുതൽ അങ്ങാടിപ്പുറം വരെയും ബസ് സർവീസ് നടത്തിയിരുന്നു. ഇതിനിടയിലുള്ള ഭാഗത്തു കാൽനട യാത്രയോ ഓട്ടോറിക്ഷകളോ ആയിരുന്നു യാത്രക്കാർക്ക് ആശ്രയം.

അതേസമയം, ഗതാഗത പരിഷ്‌കരണങ്ങൾ തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. കൂടുതൽ പഠനം നടത്തിയ ശേഷമേ ഇനി ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കുകയുള്ളൂ

Post a Comment

Previous Post Next Post