മണ്ണാർക്കാട്: കൊച്ചി പഴയ കൊച്ചിയല്ല, എന്നാൽ ബിലാല് പഴയ ബിലാൽ തന്നെയെന്ന് ' പി.കെ ശശി. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കെടിഡിസി ചെയർമാൻ പി.കെ.ശശി മമ്മൂട്ടിയുടെ ബിഗ്ബിയിലെ പ്രശസ്തഭായ ഡയലോഗ് പറഞ്ഞത്. അഴിമതിയെ ആരും പിന്തുണയ്ക്കാറില്ല. അഴിമതിയെ തുറന്ന് കാണിക്കുക തന്നെ വേണം. അതേസമയം അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണം. അത് തെളിയിക്കാൻ കഴിയണം. മാലിന്യകൂമ്പാരത്തിൽ കിടക്കുന്നവൻ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണ്. എല്ലാം സോഷ്യൽ ഓഡിറ്റ് ചെയ്യപ്പെടണം. ഒറ്റകാര്യമേ പറയാനുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയലോഗ് വേദിയിൽ പറഞ്ഞത്.
താൻ വരുന്നുവെന്ന് കേൾക്കുമ്പോൾ ചിലർക്ക് എന്തിനാണ് ഇത്ര ബേജാറെന്ന് ശശി ചോദിച്ചു. താൻ ഒരു ചെറിയ മനുഷ്യനാണ്. ഒരു സാധാരണക്കാരൻ. ഇന്നും നാളെയും തന്റെ സാന്നിധ്യം മണ്ണാർക്കാടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലുണ്ടാവും. അഴിമതി തെളിയിക്കണം. അഴിമതി ഉന്നയിക്കുന്ന ആൾ പരിശുദ്ധനായിരിക്കണം. കഴുത്തറ്റം മാലിന്യത്തിൽ മുങ്ങിനിന്ന് കരക്ക് നിൽക്കുന്നവനോട് ഷർട്ടിലെ ചെറിയ കറ കഴുകിക്കളയാൻ പറയുന്നത് മ്ലേച്ഛത്തരമാണെന്നും ശശി പറഞ്ഞു
Tags
mannarkkad