ദേശീയ പാതയോരത്തെ ചാല്‍ കെണിയായി; വാഹനം താഴ്ചയിലേക്ക് മറിഞ്ഞു

കല്ലടിക്കോട്: ദേശീയപാതയില്‍ തുപ്പനാട് വളവില്‍ സമീപം നിയന്ത്രണം വിട്ട ഓട്ടോ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ദേശീയാപാതയോരത്ത് വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിനായി കീറിയ ചാലാണ് അപകടകെണിയായത്. വാഹനത്തില്‍ മുന്‍ വശത്തെ ടയര്‍ ചാലില്‍ അകപ്പെട്ട് നിയന്ത്രണം വിട്ടാണ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. മണ്ണാര്‍ക്കാട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന അപകടത്തില്‍പ്പെട്ട ഓട്ടോ കാര്‍. കുടിവെള്ള പൈപ്പിടുന്നതിനായി കീറിയ ചാല്‍ മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തതോടെ ഇവിടെ താഴ്ന്ന് പോകുന്ന സ്ഥിതിയാണ്. തുപ്പനാട് ഭാഗത്ത് നിരവധി വാഹനങ്ങള്‍ ചാലില്‍ പെട്ട് അപകടമുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാലത്തിന് സമീപം വരെ നാട്ടുകാര്‍ താത്കാലികമായി ചാല്‍ നികത്തുകയും ചെടികളും കമ്പുകളും വെച്ച് അപായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ അധികൃര്‍ റിബണ്‍ കെട്ടി സുരക്ഷയൊരുക്കിയിരുന്നു. ദേശീയപാതയോരത്തെ ചാല്‍ സിമന്റും കല്ലുമിട്ട് നികത്തുന്ന പ്രവൃത്തികള്‍ കഴിഞ്ഞ ആഴ്ച ദീപാ ജംഗ്ഷനില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post

نموذج الاتصال