ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ തലശേരി പഴയ ബസ് സ്റ്റാന്റിന് സമീപം കാറിൽ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ പ്രതി ഷിഹ്ഷാദ് അറസ്റ്റിൽ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു ആ കാർ. ഇയാൾ കല്ല്യാണാവശ്യത്തിന് തുണിയെടുക്കാൻ എത്തിയതായിരുന്നു അവിടെ എന്നാണ് അറിയാൻ കഴിയുന്നത്. കാറിൽ ചാരി നിന്നിരുന്ന കുട്ടിയെ  ശിഹ്ഷാദ് അതി ക്രൂരമായി ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ​ഗൗനിക്കാതെ ഷിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. 

വീഡിയോ കാണാൻ👇

പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ഇയാളെ തലശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.

സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കണ്ണൂർ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. മര്‍ദ്ദനമേറ്റ കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
Previous Post Next Post

نموذج الاتصال