പാമ്പോ!!!! ഭയക്കണ്ട സഹായത്തിന് 'സര്‍പ്പ' യുണ്ട്

ചൂട് കടുത്തതോടെ വീട്ടിലും പരിസരങ്ങളിലും തണുപ്പ് തേടി വരുന്ന പാമ്പുകളുടെ സാന്നിധ്യം കണ്ടേക്കാം. പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ സമീപത്തുള്ള  അംഗീകൃത റെസ്‌ക്യൂവറുമായി ബന്ധപ്പെടാന്‍ സര്‍പ്പ (SARPA) മൊബൈല്‍ ആപ്പ് നിങ്ങളെ സഹായിക്കും.  പാമ്പുകളെ കാണുകയാണെങ്കില്‍ കൃത്യമായ അകലം പാലിച്ചു പാമ്പിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് ഈ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്താല്‍ സമീപത്തുള്ള അംഗീകൃത റെസ്‌ക്യു ടീമിന് ഈ മെസേജ് ലഭിക്കുകയും ഉടന്‍ അവര്‍ സ്ഥലത്ത് വന്നു പാമ്പിനെ പിടിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമായാണ് വനംവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സര്‍പ്പ മൊബൈല്‍ ആപ്പ്. വളന്റിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകളും വിവിധ ഇനം പാമ്പുകളെ തിരിച്ചറിയുന്നതിന് ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങളും പാമ്പു കടിയേറ്റാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും വിദഗ്ദ്ധ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ വിവരങ്ങളും  ആപ്പില്‍ ലഭ്യമാണ്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സര്‍പ്പ ഫ്രീ മൊബൈല്‍ ആപ്പ്  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡോണ്‍ലോഡ് ചെയ്യാം. സംശയങ്ങള്‍ക്കും റെസ്‌ക്യൂ ആവശ്യങ്ങള്‍ക്കും ജില്ലാ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടാം 9605599024.
Previous Post Next Post

نموذج الاتصال