കടിച്ച മൂർഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടു വയസുകാരൻ

ചത്തീസ് ഗഢിൽ നിന്നാണ് ഏവരേയും അമ്പരിപ്പിക്കുന്ന വാർത്ത റിപ്പോർട്ട് വന്നത്. അവിശ്വസനീയമാണെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്. ചത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ് കൈയിൽ ചുറ്റിയതിനെത്തുടർന്നാണ് എട്ട് വയസ്സുള്ള കുട്ടി മൂർഖൻ പാമ്പിനെ കടിച്ചു കൊന്നത്.  കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ദീപകിനെ  മൂർഖൻ കടിക്കുകയായിരുന്നു. ദീപകിന്റെ കയ്യിൽ ചുറ്റിയ ശേഷമാണ് കടിച്ചത്. കടിച്ചിട്ടും പാമ്പ് ചുറ്റ് വിട്ടിരുന്നില്ലെന്ന് ദീപക് പറയുന്നു. പാമ്പിനെ കുടഞ്ഞു കളയാൻ  ആവത് ശ്രമിച്ചിട്ടും പാമ്പ് ചുറ്റിയിടത്തു നിന്നും അനങ്ങിയില്ല. അതിൽ പ്രകോപിതനായ ദീപക് പാമ്പിനെ കടിക്കുകയായിരുന്നു.അതിനെ രണ്ട് തവണ കടിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു' എന്ന് ദീപക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചു. 'അവന് പെട്ടെന്ന് തന്നെ ആന്റി സ്നേക് വെനം നൽകി. ആ ദിവസം മുഴുവൻ നിരീക്ഷണത്തിൽ നിർത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു' എന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജെംസ് മിഞ്ച് പറഞ്ഞു. 'പാമ്പ് കടിച്ചിരുന്നു എങ്കിലും വിഷം അകത്ത് ചെന്നിരുന്നില്ല. പാമ്പ് കടിച്ചതിന്റേതായ അസ്വസ്ഥതകളും വേദനകളും മാത്രമേ ദീപക്കിന് ഉള്ളൂ' എന്ന് പാമ്പ് വിദ​ഗ്ദ്ധനായ ഖൈസർ ഹുസൈനും പറഞ്ഞു. 
Previous Post Next Post

نموذج الاتصال