കുഞ്ഞ് ആരാധകരുടെ കട്ടൗട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ലോകകപ്പ് ലഹരിയിലാണ് നാട്. ഫുട്ബോൾ ആരാധകർ തങ്ങളുടെ ഇഷ്ട ടീമിന്റേയും, ഇഷ്ടതാരങ്ങളുടേയും കട്ടൗട്ടുകൾ വെക്കാൻ മൽസരിക്കുമ്പോൾ അതിൽ അണി ചേരുകയാണ് ഇവിടെ പെരിന്തൽമണ്ണക്കടുത്ത് ഈസ്റ്റ് മണ്ണാർമലയിലെ റൊണാൾഡോയുടെ കുഞ്ഞു ആരാധകർ. ഒരു രൂപ പോലും ചെലവില്ലാത്ത തന്‍റെ ഇഷ്ട താരത്തിന്‍റെ കട്ടൗട്ട് സ്ഥാപിച്ച് സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് പെരിന്തൽമണ്ണ മണ്ണാർമലയിലെ കൊച്ചു കുട്ടികൾ. സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ടാണ് ഫോട്ടോയിൽ വെട്ടിയൊട്ടിച്ച് തങ്ങളുടെ വീടിന് സമീപത്തെ തെങ്ങിൽ സ്ഥാപിച്ചത്. ചിത്രം സാമൂഹ മാധ്യമങ്ങളിൽ താരമായതോടെ നിരവധി പേരാണ് ഇവരെ അനുകൂലിച്ച് രംഗത്തെത്തിയത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന ഹിഷാൻ, അൻസിഫ്, നാലാം ക്ലാസിൽ പഠിക്കുന്ന മർവാൻ എന്നിവരാണ് ഈ കട്ടൗട്ടിന് പിന്നിൽ. ചിത്രം കണ്ട് പെരുമ്പാവൂരിൽ നിന്നുള്ള ഒരാൾ വിളിച്ചി വരുന്നുവെന്നും സ്വന്തം ചെലവിൽ കട്ടൗട്ട് സ്ഥാപിച്ച് തരാമെന്നും ഈ കുട്ടികൾ പറയുന്നു. സ്‌പോർട്‌സ് പേജിൽ വന്ന ക്രിസ്റ്റ്യാനോയുടെ 'തല' രൂപപ്പെടുത്തിയത്.

കാർഡ് ബോർഡ് കൊണ്ട് കൈയ്യും കാലും നിർമിച്ചു. ഒപ്പം പോർച്ചുഗൽ ടീമിന്‍റെ ജഴ്‌സിയുടെ കളർ പെയിന്‍റ് കൊണ്ട് അടിക്കുകയും ചെയ്തു. താഴെ 'റൊണാൾഡോ ജാൻസ് മണ്ണാർമല' എന്നെഴുതുകയും ചെയ്തു. സ്വദേശമായ മണ്ണാർമല ഈസ്റ്റിൽ മാത്രമല്ല, മലപ്പുറത്തും ഈ കുട്ടികൾ ഇപ്പോൾ താരങ്ങളാണ്.
Previous Post Next Post

نموذج الاتصال