ഉപജില്ല കലോൽസവം രണ്ടാം ദിനം; ഹയർ സെക്കണ്ടറി വിഭാഗത്തിൽ കല്ലടിയും എം ഇ എസും ഒപ്പത്തിനൊപ്പം, ഹൈസ്ക്കൂൾ വിഭാഗത്തിൽ എം.ഇ.ടി

മണ്ണാർക്കാട് ഉപജില്ല കൗമാര കലാ മാമാങ്കം പള്ളിക്കുറുപ്പ് ശബരി സ്ക്കൂളിൽ പുരോഗമിക്കുമ്പോൾ  ഓവറോൾ ചാംപ്യൻ പട്ടത്തിനായി ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ് സ്ക്കൂളുകൾ.  വേദികളിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
മത്സാർത്ഥികൾക്ക് പ്രോൽസാഹനവുമായി കാണികളുടെ സജീവ പങ്കാളിത്തമുള്ളതും പോരാട്ടം കനത്തതാക്കുന്നു ഹയർസെക്കന്ററി വിഭാഗത്തിലാണ്  കനത്ത മൽസരം നടക്കുന്നത് 146 പോയന്റോടെ കല്ലടിയും, എം ഇ എസും  ഒപ്പത്തിനൊപ്പമാണ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 146 പോയന്റോടെ എം.ഇ.ടിയാണ് മുന്നിൽ, രണ്ടാം സ്ഥാനത്തുള്ള എം ഇ എസിന് 138 പോയന്റാണുള്ളത്. യു പി വിഭാഗത്തിൽ 52 പോയന്റോടെ  കുമരംപുത്തൂർ എ യു പി എസാണ് മുന്നിൽ. 
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നലെ വൈകീട്ട് അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ നിർവ്വഹിച്ചു. വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിൽ കലോത്സവങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്നും, സംസ്ഥാനത്ത് ശാസ്ത്രമേളകളിലും, കലയിലും പാലക്കാട് ജില്ലയാണ് മുന്നിട്ട് നിൽക്കുന്നതും ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.  കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത അധ്യക്ഷയായി. അഡ്വ.പ്രേംകുമാര്‍ എം.എല്‍.എ, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് രാമചന്ദ്രന്‍, ഒ.നാരായണന്‍കുട്ടി, എ.ഇ.ഒ ഇന്‍ചാര്‍ജ്ജ് പി.എം ജ്യോതി, റിയാസ് നാലകത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ശബരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പി.വിജയന്‍ നന്ദിയും പറഞ്ഞു.. മേള നാളെ സമാപിക്കും.സമാപന സമ്മേളനം വി.കെ ശ്രീകണ്ഠന്‍ എം.പി  ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
Previous Post Next Post

نموذج الاتصال