കൗമാര കലോത്സവത്തിന് തുടക്കമായി; കല്ലടിയും, എം.ഇ.എസും കുതിക്കുന്നു

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കന്ററി സ്ക്കൂളിൽ തുടക്കമായി.  മണ്ണാർക്കാട് എ.ഇ.ഒ ഇൻ ചാർജ് പി.എം ജ്യോതി പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കൗമാര കലോത്സവത്തിന് അരങ്ങുണർന്നത്. ജനറൽ കൺവീനർ എ.ബിജു , എച്ച്.എം ഫോറം കൺവീനർ രവിശങ്കർ പ്രോഗ്രാം കൺവീനർ കെ. മണികണ്ഠൻ , പബ്ലിസിറ്റി കൺവീനർ  അസ്ലം കിളിരാനി , വാർഡ് അംഗം മഠത്തിൽ ജയൻ, മറ്റു വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ കൺവീനർമാർ എന്നിവർ പങ്കെടുത്തു.

മൂന്ന് ദിവസങ്ങളിലായി 14 സ്റ്റേജുകളിൽ നടക്കുന്ന മൽസരങ്ങളിൽ 4600 ഓളം വിദ്യാർത്ഥികളാണ്  മാറ്റുരക്കുന്നത്.  സ്റ്റേജിതര മൽസരങ്ങൾ നവംബർ 12ന് പൂർത്തിയാക്കിയിരുന്നു. ഇന്ന് വഞ്ചിപ്പാട്ട്, മോഹിനിയാട്ടം, മാർഗം കളി, കേരള നടനം,  നാടൻപാട്ട്, ഒപ്പന,  മാപ്പിളപ്പാട്ട്, വട്ടപ്പാട്ട് തുടങ്ങി വൈവിധ്യങ്ങളായ മൽസരങ്ങൾ അരങ്ങേറി, കോവിഡ് കാലത്തെ അടച്ചു പൂട്ടലിന് ശേഷം അരങ്ങുണർന്നപ്പോഴും കൗമാരക്കാരുടെ മൽസര വീര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതാണ് ഇന്നത്തെ മൽസരങ്ങളിൽ പ്രതിഫലിച്ചത്. ഇത് വരെയുള്ള പോയന്റ് നില അനുസരിച്ച് ഹയർ സെക്കന്ററി വിഭാഗത്തിൽ കുമരംപുത്തൂർ കല്ലടി എച്ച് എസ് എസും, ഹൈസ്ക്കൂൾ വിഭാഗത്തിൽ എം ഇ എസ് എച്ച് എസും മുന്നിൽ നിൽക്കുന്നു.
Previous Post Next Post

نموذج الاتصال