കമാണ്ടോസ് എഫ്സി കെഎംസിസി ചാമ്പ്യൻമാർ

ഖത്തർ കെഎംസിസി പാലക്കാട്‌ ജില്ല  COPA KMCC SEASON1 ചാമ്പ്യൻഷിപ്പ് COMMANDOS FC KMCC, മണ്ണാർക്കാട് സ്വന്തമാക്കി. വക്ര സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച 6S ഫുട്ബോൾ ടൂർണമെന്റ്ൽ പ്രോമിസ് തൃത്താലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്  മണ്ണാർക്കാട് KMCC COMMANDOS FC തോൽപ്പിച്ചത്.  നിയാസ് ഉപ്പുകോടൻ  KMCC COMMANDOS FCക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി. ടൂർണ്ണമെന്റിൽ  ആറ് ഗോളുകൾ അടിച്ചു  നിസാർ വകയിൽ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ മുഹമ്മദ് സാജിദിനു ലഭിച്ചു.

 ടൂർണമെന്റിൽ 15 ഗോളുകൾ അടിച്ചു ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്യുകയും ഏറ്റവും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്ത team commandos ഒരേ മത്സരത്തിൽ രണ്ട് ഹാട്രിക്കുകൾ എന്ന നേട്ടവും കരസ്ഥമാക്കി (നിസാർ 4ഗോളുകൾ, സാലിഹ് TK 3ഗോളുകൾ)
Previous Post Next Post

نموذج الاتصال