മേലേ അരിയൂരിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം

കോട്ടോപ്പാടം:  പഞ്ചായത്തിലെ മേലേ അരിയൂര്‍ പട്ടാണിക്കാടില്‍ വാടക ക്വാട്ടേഴ്‌സില്‍ തീപിടിത്തം.ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലാണ് അഗ്നിബാധയുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മുറിയിലുണ്ടായിരുന്ന കിടക്കയും പേപ്പറുകളും കത്തി നശിച്ചു. പട്ടാണിക്കാട് കാഞ്ഞിരായ കുഞ്ഞിക്കോയയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാട്ടേഴ്‌സ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ പി കെ രഞ്ജിത്ത്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ടി ടി സന്ദീപ്, ലിജു, അജീഷ്, ഷബീര്‍, രമേഷ്, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവരാണ് തീയണച്ചത്.
Previous Post Next Post

نموذج الاتصال