സൗദിയിൽ വാഹനാപകടം; മൂന്ന് മരണം

തായിഫ്- സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതാവ് തച്ചമ്പാറ സ്വദേശി സാബിറ എന്നിവരാണ് മരിച്ചത്. പാലക്കാട് പത്തിരിപ്പാല സ്വദേശികളാണ്. ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറക്കുവരികയായിരുന്നു. തായിഫിനടത്താണ് അപകടം. ഫൈസലും ഭാര്യാ പിതാവും  തായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Previous Post Next Post

نموذج الاتصال