മണ്ണാർക്കാട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സ്വദേശിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. തിരൂർ അണ്ണാര കറുകപ്പറമ്പിൽ മുഹമ്മദ് നിഷാൽ (23) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിഷാൽ മണ്ണാർക്കാട് വച്ച് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി എടുത്ത കേസിലാണ് അറസ്റ്റ്