കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കല്ലമലയിൽ ബിജെപി സ്ഥാനാർത്ഥി ശോഭന വിജയിച്ചു. സി പി ഐ യുടെ വാർഡായിരുന്ന കല്ലമലയിൽ 92 വോട്ടിനാണ് ശോഭന വിജയിച്ചത്. വാർഡിൽ ആകെ പോൾ ചെയ്ത 920 വോട്ടിൽ ബിജെപി സ്ഥാനാർത്ഥി ശോഭന 441ഉം, എൽഡിഎഫ് സ്ഥാനാർത്ഥി ജിനിമോൾ 349 ഉം, യുഡിഎഫ് സ്ഥാനാർഥി വത്സലവിശ്വനാഥൻ 130 ഉം വോട്ട് നേടി
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി ജയം
byഅഡ്മിൻ
-
0