വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂർ ജില്ലയിലെ കണ്ണവം സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.

10,12 വയസ്സുള്ള വിദ്യാര്‍ഥികളെയാണ് അഷറഫ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയിലാണ് കണ്ണവം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നു ദിവസം മുൻപാണ് ഇയാള്‍ മദ്രസയില്‍ പഠിപ്പിക്കാന്‍ എത്തിയത്. പരാതി വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയെങ്കിലും മൊബൈൽ ഫോൺ ലൊക്കേഷൻ വഴി കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.
Previous Post Next Post

نموذج الاتصال