മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:  മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കോട്ടോപ്പാടം പൊതുവപ്പാടം തടത്തില്‍ വീട്ടില്‍ റഹ്മത്ത് മോന്‍ (30), മേക്കളപ്പാറ പാലക്കല്‍ വീട്ടില്‍ ഷഫീക്ക് (30) എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലിസ് സി.ഐ ബോബിന്‍ മാത്യു, എസ്.ഐ സി.എ സാദത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കോടതിപ്പടി ശാഖയിലാണ് സ്വര്‍ണാഭരണമെന്ന വ്യാജേന പ്രതികള്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചത്. രണ്ട് വളകള്‍ പണയം വെച്ച് ഒരു ലക്ഷത്തി അയ്യായിരം രൂപയാണ് വാങ്ങിയത്. മറ്റൊരു സഹകരണ ബാങ്കില്‍ സമാനമായ തട്ടിപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭരണങ്ങള്‍ പരിശോധിച്ചതും മുക്കുപണ്ടമാണെന്ന് ബോധ്യമായതും. ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال