മണ്ണാർക്കാട്: കോട്ടോപ്പാടത്ത് റബ്ബർ പുകപ്പുരയ്ക്ക് തീ പിടിച്ച് 150 ഷീറ്റുകളും വിറകും കത്തിനശിച്ചു. 22,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊമ്പം ചേരങ്കൽത്തൊടി സി. അബ്ദുള്ളയുടെ റബ്ബർ പുകപ്പുരയിലാണ് ശനിയാഴ്ച രാവിലെ ഒമ്പതരയോടെ തീപിടിത്തമുണ്ടായത്.പുകയിടുന്നതിനിടെ തീപിടിത്തമുണ്ടായെന്നാണ് നിഗമനം. മണ്ണാർക്കാട് അഗ്നിരക്ഷാസേനയെത്തി മുക്കാൽമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീൻ സംഭവസ്ഥലം സന്ദർശിച്ചു. അദ്ധേഹം യാത്രാമധ്യേ ഫയർ എഞ്ചിനുകൾ കണ്ട് സഞ്ചരിച്ചിരുന്ന വാഹനം നിർത്തി വിവരം തിരക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പി. സുൽഫീസ് ഇബ്രാഹിം, അസി. സ്റ്റേഷൻ ഓഫീസർ എ.കെ. ഗോവിന്ദൻകുട്ടി, സേനാംഗങ്ങളായ ടി. ജയരാജൻ, കെ. മണികണ്ഠൻ, ജി. അജീഷ്, എം. ഷജിത്ത്, വി. സുരേഷ് കുമാർ, സി. റിജേഷ്, കെ. ശ്രീജേഷ്, വി. സുജീഷ്, ടി.ടി. സന്ദീപ്, എം.ആർ. രാഖിൽ, ടി.കെ. അനൽസൽബാബു എന്നിവരുൾപ്പെട്ട സംഘമാണ് തീയണച്ചത്.