ഓടികൊണ്ടിരുന്ന സ്ക്കൂട്ടറിന് തീപിടിച്ചു: ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ വലിയ അപകടം ഒഴിവായി

                പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്:  ഓടിക്കൊണ്ടിരിക്കെ സ്ക്കൂട്ടറിന് തീപിടിച്ചു. മണ്ണാർക്കാട് ഫയർഫോഴ്സ് പെട്ടെന്ന് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. പാലോട് സ്വദേശി ജോമോന്റെ ടി വി എസ് ജൂപ്പിറ്ററിനാണ് തീപിടിച്ചത്. മണ്ണാർക്കാട് ഫയർ സ്റ്റേഷന് 250 മീറ്റർ മാത്രം അകലെ. വട്ടമ്പലം - ചക്കരക്കുളമ്പ് റോഡിലാണ് സംഭവം. തൊട്ടടുത്ത തട്ടുകടയിൽ ചായ കുടിക്കാൻ പോയ സേനാംഗങ്ങൾ ഇത് നേരിൽ കാണുകയും,  ഉടനെ നിലയത്തിൽ  വിവരം അറിയിക്കുകയും സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ജയരാജൻ്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് കുതിച്ചെത്തി പെട്ടെന്നു തന്നെ തീ അണച്ചു. തീപ്പിടുത്തകാരണം വ്യക്തമല്ല. ആൾ അപായം ഇല്ല. ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതായി യാത്രക്കാരൻ പറഞ്ഞു. പെട്ടെന്ന് തീ അണക്കാൻ കഴിഞ്ഞതിനാൽ പൊട്ടിത്തെറി അപകടം ഒഴിവായി.
Previous Post Next Post

نموذج الاتصال