അഗളി ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് ജെല്ലിപ്പാറ ഒമ്മല വാറുവിള വീട്ടിൽ വിജി വർഗീസ് (39) വാഹനാപകടത്തിൽ മരിച്ചു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി വിജി സഞ്ചരിച്ചിരുന്ന സ്കൂട്ടറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഗുളിക്കടവ് - ജെല്ലിപ്പാറ റോഡിൽ ദോണിഗുണ്ടിൽ വെച്ചാണ് അപകടമുണ്ടായത്.ചൊവ്വ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ വിജിയെ ഉടൻ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും.
അച്ഛൻ: വർഗീസ്.
അമ്മ: മേരി.
മകൻ: അമൽ.
സഹോദരി: ബിൻസി