മണ്ണാർക്കാട്: ആര്യമ്പാവ് സെന്ററിൽ ഒരു ചെറുപ്പക്കാരൻ റോഡിൽ ചിതറികിടക്കുന്ന അരിപ്പൊടി അടിച്ചു വാരിയെടുത്ത് റോഡ് വൃത്തിയാക്കുന്ന കാഴ്ച പലരും കൗതുകത്തോടെയാണ് വീക്ഷിച്ചത്, മറ്റ് ചിലർ ഇവന് വട്ടാണോ എന്ന മട്ടിൽ നോക്കിയിട്ടു പോയി. അമാന ആംബുലൻസ് ഡ്രൈവർ അനീസ് ആയിരുന്നു ആ ചെറുപ്പക്കാരൻ. രാവിലെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ആര്യമ്പാവിൽ റോഡിൽ ചിതറികിടക്കുന്ന അരിപ്പൊടി അനീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മറ്റ് പലരേയും പോലെ അവനും വേണമെങ്കിൽ അത് കാണാത്ത മട്ടിൽ അവന്റെ തിരക്കുകളിലേക്ക് കടക്കാമായിരുന്നു. പക്ഷേ അനീസിന്റെ മനസിൽ ആശങ്ക നിറയുകയായിരുന്നു. ഭക്ഷണപദാർത്ഥമാണ് ബഹുമാനം വേണ്ട ഒന്ന് അതിന് പുറമേ ബൈക്ക് യാത്രികർ ആ അരിപൊടിയിൽ തെന്നി വീഴില്ലേ, ബ്രൈക്ക് കിട്ടാതെ കാറു പോലുള്ള വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ ഉണ്ടാകുമോ എന്ന ചിന്തകളും. പ്രത്യേകിച്ച് ബൈക്ക് യാത്രികർക്ക് ഉണ്ടാകാവുന്ന അപകടങ്ങളായിരുന്നു അവന്റെ മനസ്സിൽ. ഉടനെ അവൻ തിരക്കുകൾ മാറ്റിവെച്ച്, വാഹനം സൈഡിൽ ഒതുക്കി അപ്പോൾ തന്നെ തൊട്ടടുത്ത കടയിൽ നിന്ന് കിട്ടാവുന്ന ബ്രഷും, മറ്റും ഉപയോഗിച്ച് അരിപ്പൊടി റോഡിൽ നിന്ന് പൂർണ്ണമായും അടിച്ചുമാറ്റിയാണ് അവൻ യാത്ര തുടർന്നത്. അവനാ പ്രവർത്തി ചെയ്യുമ്പോഴും റോഡിലൂടെ പോകുന്ന മറ്റ് പല ബൈക്ക് യാത്രികർ പോലും അവനെ ഒന്ന് നോക്കി പോവുകയാണ് ചെയ്തത്. അതിനവന് പരാതിയുമില്ല. അവരുടെ തിരക്കുകൾ നമ്മൾക്ക് അറിയാൻ പറ്റില്ലല്ലോ. അനീസിനെപോലുള്ളവർ ഈ നാടിന്റെ സൗഭാഗ്യമാണ്. അതെ ഈ ചെറുപ്പക്കാരനെ പോലുള്ളവരാണ് നമ്മുടെ മണ്ണാർക്കാടിന്റെ അഭിമാനം