മണ്ണാർക്കാട് : ഇന്റലിജന്റ്സ് ബ്യൂറോവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ഇന്റലിജെൻസ് പാർട്ടിയും മണ്ണാർക്കാട് സർക്കിൾ & റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ തച്ചനാട്ടുക്കര പാലോട് വെച്ച് KL 5 F 658 SWIFT കാറിൽ കടത്താൻ ശ്രമിച്ച 190 കിലോ ഉണങ്ങിയ കഞ്ചാവും 300 ഗ്രാമം ഹാഷിഷ് ഓയിലും കണ്ടെടുത്തു
ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ ചെറിയ പ്ലാസ്റ്റിക്ക് പാക്കുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ഇന്റലിജൻസ് വിഭാഗം പാലോട് വില്ലേജ് ഓഫീസിന് അടുത്തുള്ള സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഷിബു, അബ്ദുൾ സലിം എന്നിവരെ പ്രതി ചേർത്തു കേസ്സെടുത്തതായി എക്സ്സൈസ് അറിയിച്ചു.
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കിലോ കണക്കിന് കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇത് കൊണ്ടു വന്നവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. നാട്ടിൻ പുറത്തുള്ള ചെറിയ സംഘത്തെ കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്.
മലപ്പുറം ഇന്റലിജെൻസ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ T. ഷിജുമോൻ, സിവിൽ എക്‌സൈസ് ഓഫിസർ മാരായ അഖിൽ, അരുൺ കുമാർ K.S, അഫ്സൽ V, മലപ്പുറം ഇന്റലിജെൻസ് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാർ S, പ്രിവന്റീവ് ഓഫീസർ മാരായ ഷിബു K.S, ഷിബു O.S, ലോനപ്പൻ K. J, മോഹനൻ P. G, ബിജു P. K മണ്ണാർക്കാട് റെയിഞ്ചു ഓഫിസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബാലഗോപാലൻ S, പ്രിവന്റീവ് ഓഫീസർ മാരായ സന്തോഷ് കുമാർ P, രമേഷ് V.V, മനോജ് കുമാർ N, കൃഷ്ണദാസ് P. K, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിനോദ് M. P, സിവിൽ എക്‌സൈസ് ഓഫീസർ മാരായ രാജേഷ് S, പ്രസാദ് T. P, പിന്റു C. M, അബ്ദുൾ നവാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ രേണുകദേവി N എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.