ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാനെന്ന പേരിൽ പരിവാഹന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഒറ്റപ്പാലം സ്വദേശിക്ക് പണം നഷ്ടമായി

ഒറ്റപ്പാലം: ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാനെന്ന പേരിൽ പരിവാഹനിൽ നിന്നെന്ന വ്യാജേന വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ  ഒറ്റപ്പാലം സ്വദേശിക്ക് പണം നഷ്ടപ്പെട്ടത് മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽനിന്ന്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിൽ പത്തൂർവളപ്പിൽ മണിദാസിന് ഒരു ബാങ്കിൽനിന്ന് 66,990 രൂപയും മറ്റൊരു ബാങ്കിലെ അക്കൗണ്ടിൽനിന്ന് മൂന്ന് തവണയായി 92,000 രൂപയും മൂന്നാമത്തെ ബാങ്കിൽനിന്ന് രണ്ടുതവണയായി 55,000 രൂപയുമാണ് നഷ്ടമായത്. കർണാടകയിൽ സർവീസ് നടത്തുന്ന മണിദാസന്റെ ടാക്‌സി കാറിന്റെ നമ്പറും ഒരു ചലാൻ നമ്പറും കാണിച്ച് ഗതാഗത നിയമലംഘനമുണ്ട് എന്നായിരുന്നു സന്ദേശം. ഒരു ഇന്ത്യൻ നമ്പറിൽനിന്ന്‌ തന്നെയാണ് സന്ദേശം വന്നിട്ടുള്ളത്. ഫോൺ ഹാക്ക് ചെയ്ത് യാത്രകൾക്കായുള്ള ആപ്പിലെയും ഇ-കൊമേഴ്‌സ് ആപ്പിലെയും അക്കൗണ്ട് വിവരങ്ങളെടുത്താണ് പണം തട്ടിയതെന്നാണ് മണിദാസ് സംശയിക്കുന്നത്
Previous Post Next Post

نموذج الاتصال