മണ്ണാർക്കാട്: ദേശീയപാത മണ്ണാർക്കാട് നഗര മധ്യത്തിൽ ട്രെയിലർ ലോറി ബ്രേക്ക്ഡൗണായത് ദേശീയപാതയിൽ ഗതാഗതകുരുക്ക് സൃഷ്ടിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് നഗരമധ്യത്തിൽ ആൽത്തറ ഭാഗത്താണ് ട്രെയിലർ ബ്രേക്ക്ഡൗണായത്. പെട്ടെന്ന് കയറി വന്ന കാറിൽ തട്ടാതിരിക്കാൻ സഡൻ ബ്രേക്ക് ചെയ്തതാണ് ബ്രേക്ക്ഡൗണിന് കാരണമെന്നാണ് നിഗമനം. ഗതാഗതകുരുക്കുമൂലം ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് സ്ക്കൂളിലെത്തേണ്ട വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചത് കൊണ്ട് മാത്രമാണ് നിശ്ചലാവസ്ഥ ഉണ്ടാവാതെ കാത്തത്. റോഡിന് വീതി കുറവുള്ള ആൽത്തറ ഭാഗത്ത് ട്രെയിലർ ബ്രേക്ക്ഡൗണായത് ഗതാഗത പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. മണിക്കൂറുകളോളം ഈ ഭാഗത്ത് ഒരു സൈഡിലൂടെ മാത്രമേ ഗതാഗതം സാധ്യമായിരുന്നുള്ളൂ അതിനാൽ കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
ട്രെയിലർ ബ്രേക്ക്ഡൗണായത് ദേശീയപാതയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കി
byഅഡ്മിൻ
-
0