മണ്ണാർക്കാട് : അച്ഛന്റെ കൂട്ടുകാരൻ എന്ന വ്യാജേന വീട്ടിലേക്ക് അതിക്രമിച്ചു കയറി 13 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 70 വയസ്സുകാരന് 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദ്ദേശത്തിൽ പറയുന്നു. മണ്ണാർക്കാട് ചങ്ങലീരി പുത്തൻ പുരയിൽ അബ്ദുൽ റഹ്മാനെയാണ് (70) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിനാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. പ്രതിക്ക് വേണ്ടി അഡ്വ. റസിയയും ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. ദിവ് ലക്ഷ്മി, പൊലീസ് കോൺസ്റ്റബിൾ സുധീഷ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.