കല്‍പാത്തി രഥോത്സവ നടത്തിപ്പ്; നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി

പാലക്കാട് കല്‍പാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി. നിയന്ത്രണങ്ങളോടെ രഥപ്രയാണത്തിന് പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 

നിർദേശങ്ങൾ

സൂചന (3) ലെ നിർദ്ദേശ പ്രകാരം കൽപ്പാത്തി രഥോത്സവം നടക്കുന്ന ഒരോ ക്ഷേത്രത്തിലും, ക്ഷേത്രത്തിനകത്തുള്ള ചടങ്ങുകളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് പരമാവധി 100 പേരെയും,
ക്ഷേത്രത്തിന് പുറത്തുള്ള ചടങ്ങുകളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച പരമാവധി 200 പേരെയും മാത്രം ഉൾപ്പെടുത്തി ചടങ്ങുകൾ നടത്തേണ്ടതാണ്. പ്രസ്തുത ചടങ്ങുകളിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികളുടെ പേര്, മേൽവിലാസം, വാക്സിനേഷൻ വിവരങ്ങൾ, തിരിച്ചറിയൽ രേഖകളുടെ (ആധാർ 1, ഇലക്ഷൻകാർഡ് വിവരങ്ങൾ എന്നിവ ഉൾപ്പെട്ട പട്ടിക 13/1/2021 തിയ്യതി പകൽ 2 മണിക്കു മുൻപായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സമർപ്പിക്കേണ്ടതാണ്. രഥോത്സവം നടക്കുന്ന കൽപ്പാത്തി ഗ്രാമത്തിലേയ്ക്കുള്ള പ്രവേശനം ബാരിക്കേഡുകൾ ഉപയോഗിച്ച്
അടയ്ക്കുന്നതിനു പോലീസിന് ആവശ്യമായ സഹായ സഹകരണങ്ങൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നൽകേണ്ടതാണ്.

കൽപ്പാത്തി ഗ്രാമത്തിൽ പ്രവേശിക്കുന്ന ആളുകൾ തദ്ദേശവാസികളാണെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രവേശന കവാടങ്ങളിൽ പോലീസിനെ സഹായിക്കുന്നതിന് ആവശ്യമായ വൊളണ്ടിയർമാരെ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ നിയോഗിക്കേണ്ടതാണ്.
കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്ന 200 പേർക്കുള്ള തിരിച്ചറിയൽ കാർഡുകൾ, വാഹന പാസ്  എന്നിവ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നൽകേണ്ടതാണ്. തിരിച്ചറിയൽ കാർഡ് ലഭിച്ചവർക്ക്
മാത്രമായിരിക്കും ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുക,
കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കേണ്ടതാണ്.

നേരത്തെ, തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കൊവിഡ് പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചതോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.
Previous Post Next Post

نموذج الاتصال