മണ്ണാര്‍ക്കാട് : കോവിഡ് ഇളവുകള്‍ വരുത്തി സ്കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ സ്കൂള്‍ ബസ്സ് നിരത്തിലറക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂള്‍ തുറക്കുന്നതിന് മുന്നെ വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ എത്തിക്കുന്നതിന് വേണ്ട യാത്രാ സൗകര്യം ഉറപ്പ് വരുത്തണമെന്ന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പല സ്കൂളുകളും ഇത് വരെ പാലിച്ചിട്ടില്ലാ. ഇത് മൂലം അനേകം വിദ്യാര്‍ത്ഥികളാണ് സ്കൂളിലെത്താന്‍ പ്രയാസപ്പെടുന്നത്.
ദൂര ദിക്കുകളില്‍ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വേണം സ്കൂളിലെത്താന്‍. കോവിഡ് ഭീഷണിയില്‍ സ്വകാര്യ ബസ്സില്‍ കുട്ടികളെ തിക്കി തിരക്കി സ്കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ മടികാണിക്കുകയാണ്. അതോടൊപ്പം അമിതമായ ബസ്സ് ചാര്‍ജും വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമെന്ന നിലക്ക് സ്കൂള്‍ ബസ്സുകള്‍ പൂര്‍ണ്ണമായും നിരത്തിലിറക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാവണമെന്ന് നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം ജനറല്‍ സെക്രട്ടറി സജീര്‍ ഞെട്ടരക്കടവ് ട്രഷറര്‍ ടി.കെ സഫ്വാന്‍ ആനമൂളി എന്നിവര്‍ പറഞ്ഞു.