നിർമ്മാണ പ്രവർത്തി നടക്കുന്ന അട്ടപ്പാടി റോഡ് പൊതുമരാമത്ത്-ടൂറിസം - യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ (ഒക്‌ടോബര്‍ 29) സന്ദര്‍ശിക്കും. ഉച്ചക്ക് 12 ന് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മണ്ണാര്‍ക്കാട് - ചിന്നത്തടാകം റോഡിലെത്തും. ചുരം മേഖലയില്‍ നടക്കുന്ന പ്രവൃത്തി മന്ത്രി നേരിട്ട് വിലയിരുത്തും. മഴക്കെടുതിയില്‍ റോഡിലെ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം സുഗമമാക്കുന്നതിനായി നിര്‍മിക്കുന്ന ഡൈവേര്‍ഷന്‍ റോഡിന്റെ പ്രവൃത്തിയും പരിശോധിക്കും. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന അട്ടപ്പാടി ചുരം റോഡ് സന്ദര്‍ശിക്കുമെന്ന് പാലക്കാട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു
മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ അട്ടപ്പാടി റോഡ് സന്ദര്‍ശിക്കും
byഅഡ്മിൻ
-
0