വാഹനാപകടം; ഇരുവാഹനങ്ങളിലുമായി 87 പേർ, ഒമ്പത് മരണം, മൂന്ന് പേർ ചികിത്സയിൽ

വടക്കഞ്ചേരിയിൽ നടന്ന വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ്സിൽ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും കെ.എസ്. ആർ.ടി.സി. ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ട് പേർ തൃശ്ശൂർ മെഡിക്കൽ കോളേജിലും, ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ  അറിയിച്ചു. ചികിത്സയിലുള്ള ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജന്മനാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്
Previous Post Next Post

نموذج الاتصال