സി.പി.എ.യു.പി.സ്കൂളിൽ IAS പരിശീലനത്തിന് തുടക്കമിട്ടു

തിരുവിഴാംകുന്ന്  സി.പി.എ.യു.പി.സ്കൂളിൽ IAS പരിശീലനത്തിന് തുടക്കമിട്ടു. പരിശീലനക്ലാസ് 53 PSC ലിസ്റ്റുകളിൽ വന്ന് റിക്കോർഡിട്ട  മൻസൂറലി കാപ്പുങ്ങൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന SEED IAS അക്കാദമിയിലെ അദ്ധ്യാപകരായ ഫൈസൽ, റെനീഷ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. 
ക്ലാസിൽ നൂറോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങിൽ മാനേജർ സി.പി.ഷിഹാബുദ്ദീൻ അദ്ധ്യക്ഷനായി ഹെഡ്മിട്രസ്സ് ശാലിനി.ടി സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ അബ്ദുൾകരിം, ബിന്ദു .പി. വർഗ്ഗീസ്, രജ്ഞിത്ത് ജോസ്, രജ്ഞിത്ത് കെ.എന്നിവർ ആശംസയും SRG കൺവീനർ ശ്രീവത്സൺ നന്ദിയും പറഞ്ഞു.
Previous Post Next Post

نموذج الاتصال