എം ഇ എസ് കല്ലടി കോളജിലെ വിദ്യാർത്ഥി സംഘർഷം: ഒരാൾ പിടിയിൽ

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായീ ബന്ധപ്പെട്ട് മണ്ണാർക്കാട് പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. എം ഇ എസിലെ അവസാന വര്‍ഷ ബി.എ അറബിക് ആന്‍റ് ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി മലപ്പുറം ചന്തപ്പറമ്പ് സ്വദേശി പാങ്ങിൽ മുഹമ്മദ് ഹാഷിർ (20) നെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

ബി.എ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അലനല്ലൂര്‍ പട്ടാണിത്തൊടി വീട്ടില്‍  അബ്ദുള്‍ സലാമിന്‍റെ മകന്‍ സഫ്വാന്‍ (19) നാണ് ക്രൂര മർദ്ദനത്തിനിരയായത്.
സംഭവുമായി ബന്ധപ്പെട്ട് കോളജില്‍ നിന്നും ആറു വിദ്യാര്‍ഥികളെ സസ്പെന്‍റ് ചെയ്തു. അവസാന വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഹാഷിര്‍.ടി, അന്‍സില്‍ പടിഞ്ഞാറെ പളള, വിനയചന്ദ്രന്‍.കെ.പി, മുഹമ്മദ്  ഷെബിന്‍.കെ, അര്‍ജുന്‍.വി,ഷിബില്‍ ഹംസ.പി.ടി എന്നിവരെയാണ് കോളജില്‍ നിന്നും സസ്പെന്‍റ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഇവർ കാമ്പസില്‍ പ്രവേശിക്കരുതെന്നും പ്രിന്‍സിപ്പല്‍ പുറത്തിറക്കിയ ഓഫീസ് ഓര്‍ഡറില്‍ പറയുന്നു.
Previous Post Next Post

نموذج الاتصال