എം.ഡി.എം.എയുമായി പിടിയിലായ പ്രതികളുടെ പക്കൽ 250 ഓളം വിദ്യാർത്ഥികളുടെ ലിസ്റ്റ്

തൃശൂർ ∙ കയ്പമംഗലത്ത് എംഡിഎംഎയുമായി പിടിയിലായ പ്രതികളിൽനിന്ന് 250 വിദ്യാർഥികളുടെ പട്ടിക എക്സൈസ് കണ്ടെടുത്തു. പ്രതികൾ എംഡിഎംഎ നൽകാറുള്ള കുട്ടികളുടെ പേരുവിവരങ്ങളാണ് ഇവയെന്ന് എക്സൈസ് പറഞ്ഞു. 

മാരക ലഹരിമരുന്നായ 15.2 ഗ്രാം എംഡിഎംഎയുമായി  ചെന്ത്രാപ്പിന്നി സ്വദേശി ‘കേരള ബ്രോ’ എന്നറിയപ്പെടുന്ന ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കും ലഹരി കൈമാറിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പല വിദ്യാർഥികളും 3,000 രൂപ വരെ നൽകിയാണ് എംഡിഎംഎ വാങ്ങിയതെന്നാണു വ്യക്തമാകുന്നത്. 

എംഡിഎംഎ വാങ്ങിയ കുട്ടികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് എക്സൈസ് അറിയിച്ചു.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. ലഹരി ഇടപാടിനായി ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.  കൂടുതൽ  അറസ്റ്റ് ഉണ്ടാവുമെന്നാണ് എക്സൈസ് നൽകുന്ന സൂചന
Previous Post Next Post

نموذج الاتصال