കാറിൽ ചാരി നിന്നതിന് ക്രൂരമർദ്ദനമേറ്റ ആറ് വയസ്സുകാരനും, അവന്റെ പിതാവിനും താങ്ങായി നിന്നത് ഹസ്സൻ

നിസ്സഹായരായി റോഡരികിൽ നിന്ന്‌ നിലവിളിച്ച രാജസ്ഥാൻ സ്വദേശിക്കും ആറുവയസുകാരനായ മകനും താങ്ങും തണലുമായത്‌ എസ്‌എഫ്‌ഐ മുൻ നേതാവും കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനുമായ അഡ്വ: എം കെ ഹസ്സൻ. ആശുപത്രിയിലെത്തിക്കുന്നത്‌ മുതൽ പുലർച്ചെ നാല്‌മണിവരെ ഇവർക്കൊപ്പം സാന്ത്വന തണലായി ഹസ്സൻ ഉണ്ടായിരുന്നു

അദ്ധേഹത്തിന്റെ വാക്കുകൾ 👇

വ്യാഴാഴ്‌ച രാത്രി എട്ട്‌മണിയോടെ പുതിയബസ്‌സ്‌റ്റാന്റിനടുത്ത മണവാട്ടി ജങ്‌ഷനിലെ മെഡിക്കൽ ഷോപ്പിൽ വന്നപ്പോഴാണ്‌ ഒരു പിഞ്ചുബാലനും പിതാവും സ്ലാബിന്‌ മുകളിലിരുന്ന്‌ കരയുന്നത്‌ കണ്ടത്‌.  അന്വേഷിച്ചപ്പോഴാണ്‌ കാറിൽ ചാരിയതിന്‌ വയറിലും പുറത്തും ഒരാൾ കുട്ടിയെ ചവിട്ടിയത്‌ അറിഞ്ഞത്‌.

ഓട്ടോഡ്രൈവർമാരടക്കം നിരവധിപേർ വിവരമറിഞ്ഞ്‌ എത്തിയിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നൽകി. കുറച്ച്‌ കഴിഞ്ഞപ്പോൾ അവർ ഭയപ്പെട്ട് പുറത്തുപോയി. അന്വേഷിച്ച്‌ തിരികെ എത്തിച്ചപ്പോൾ ഞാൻ വക്കീലാണെന്നും എല്ലാ നിയമസഹായവും നൽകാമെന്നും ഉറപ്പു നൽകി."  കൊ  -ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ നിന്ന് എക്‌സറേയും സ്‌കാനിങ്ങും എടുക്കാൻ ആ കുടുംബത്തേയും. സിസിടിവിഫൂട്ടേജ്‌  അതിവേഗം പോലീസിന് ലഭ്യമാക്കാൻ സഹായിച്ചതും ഹസ്സനാണ്."
Previous Post Next Post

نموذج الاتصال