ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം
റിഷഭ് പന്തിന് പൊള്ളലേല്‍ക്കുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റൂർഖിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡൽഹിയിലേക്ക് മാറ്റും. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല