മണ്ണാർക്കാട് : മണ്ണാർക്കാട് എംഎൽഎയുടെ മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ പുതിയ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്ക് പിഴയിട്ട് നഗരസഭ. 10000 രൂപയാണ് 2 ബോർഡുകൾക്ക് പിഴയിട്ടത്. ഇന്നലെ പൊതു സ്ഥലത്ത് നിന്ന് ഈ ബോർഡുകൾ സ്ക്വാഡ് എടുത്തു മാറ്റിയിരുന്നു. 7 ദിവസങ്ങൾക്കുള്ളിൽ പിഴയടക്കണമെന്നും, അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് സംഘാടകർക്ക് നൽകിയ നോട്ടീസിൽ സെക്രട്ടറി പറയുന്നത്. വ്യാഴാഴ്ച വൈകിട്ട് സിപിഐ ജില്ലാ സമ്മേളനഭാഗമായി വിദ്യാർത്ഥി യുവജന സംഗമത്തിന്റെ കൊടികളും മറ്റും നഗരത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്നു. നടപ്പാതയിലെ കൈവരികളിലുൾപ്പെടെയാണ് കൊടികളും തോരണങ്ങളും ഉണ്ടായിരുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇതു നീക്കണമെന്ന് നഗരസഭാധികൃതർ ആവശ്യപ്പെട്ടതോടെ വ്യാഴാഴ്ച രാത്രി പ്രവർത്തകർ കൊടികൾ നീക്കിയിരുന്നു. തുടർന്ന് പട്ടണത്തിന്റെ പല ഭാഗങ്ങളിലും എംഎൽഎയുടെയും ചെയർമാന്റെയും ഉൾപ്പെടുന്ന ചിത്രങ്ങളുള്ള ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചത് നീക്കിയില്ലെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തുകയായിരുന്നു. നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ ഉദ്യോഗസ്ഥരെത്തിയെങ്കിലും എംഎൽഎയുടെയും ചെയർമാന്റെയും ഉൾപ്പെടുന്ന ചിത്രങ്ങളുള്ള ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചത് നീക്കിയില്ലെന്ന് ആരോപിച്ച് സിപിഐ പ്രതിഷേധിക്കുകയും. നഗരസഭാ ഉദ്യോഗസ്ഥരെത്തിയ വാഹനം തടഞ്ഞ് ഫ്ളെക്സ് ബോർഡുകൾ നീക്കാതെ വിട്ടയക്കില്ലെന്നു പറയുകയും, തുടർന്ന് പലയിടങ്ങളിലുള്ള ഫ്ളെക്സ് ബോർഡുകൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും പിഴ ചുമത്തുകയുമായിരുന്നു
ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്ക് പിഴ ചുമത്തി
byഅഡ്മിൻ
-
0