മണ്ണാർക്കാട്: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുടമകൾ നടത്തുന്ന സൂചന സമരം മണ്ണാർക്കാട് പൂർണം. പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. . സ്വകാര്യബസ് സർവീസ് പൂർണമായും നിലച്ചപ്പോൾ, കെഎസ്ആർടിസി ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. ഇതുമൂലം വിദ്യാർഥികൾ ഉൾപ്പെടെയുളള യാത്രക്കാർ കടുത്ത യാത്ര ദുരിതത്തിലായി.
ഗതാഗത സൗകര്യമില്ലാത്തതിനെ തുടർന്നു സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലും നന്നേ കുറവ് ആണ്. മിക്ക സ്ക്കൂളുകളിലും 25 ശതമാനത്തിൽ താഴെയേ ഹാജറുള്ളൂ. രക്ഷിതാക്കൾ കുട്ടികളെ ഇരുചക്ര വാഹനങ്ങളിലും മറ്റുമാണ് സ്കൂളിൽ കൊണ്ടു വിട്ടത്
Tags
mannarkkad