ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കൾ മർദ്ദിച്ചു; സ്ഥലത്തെത്തിയ പൊലീസിനും മർദ്ദനം

പാലക്കാട് : ഒറ്റപ്പാലത്ത് റസ്റ്റോൻ്റിൽ സംഘർഷം. ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കൾ മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി എട്ടര മണിക്ക് സഫ്രോൺ മന്തി എന്ന ഹോട്ടലിലാണ് അടിപിടിയുണ്ടായത്. സംഭവത്തിൽ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു.

മദ്യലഹരിയിൽ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുൽ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രശ്നത്തിൽ ഇടപെടാൻ വന്ന എസ്ഐക്കും മർദ്ദനമേറ്റു. രണ്ട് എഫ് ഐ ആറുകളായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവമുണ്ടായത്. പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാനായി വന്ന സബ് ഇൻസ്പെക്ടർ ഗ്ലാഡിങ് ഫ്രാൻസിസിനാണ് മർദ്ദനമേറ്റത്
Previous Post Next Post

نموذج الاتصال