മണ്ണാര്‍ക്കാട്: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ സനത്തിനെ അഡ്വ. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ അനുമോദിച്ചു. തെങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുമായി ഫാത്തിമ സനത്തിൻ്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സനയുടെ വിജയം വിദ്യാര്‍ഥികള്‍ക്ക് മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. തെങ്കര വല്ലപ്പുഴ നുസ്റത്തിൻ്റെ മകളാണ് ഫാത്തിമ സനം.
മജീദ് തെങ്കര, മൊയ്തീൻ ഹാജി, ടി. കെ ഹംസക്കുട്ടി, റഷീദ് കോൽപ്പാടം, നിസാം പി പി, വീരാൻകുട്ടി, ഹസൻ, മുഹമ്മദാലി
തുടങ്ങിയവർ പങ്കെടുത്തു.
Tags
mannarkkad