മണ്ണാർക്കാട്: തുടർച്ചയായ അപകടങ്ങൾ കൺമുന്നിൽ കണ്ട് പരാതിപ്പെട്ടിട്ടും പരിഹാരം മാത്രം അകലെയായപ്പോൾ ഒടുവിൽ നാട്ടുകാരിറങ്ങി അതിനൊരു പരിഹാരവും ആയി. കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് ചുങ്കത്ത് സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. കുമരംപുത്തൂർ ചുങ്കം ജംഗ്ഷനിൽ രാത്രികാലങ്ങളിൽ ഡിവൈഡർ ഉള്ളത് കൃത്യമായി കാണാത്തതുകാരണം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടു കൊണ്ടിരിക്കുന്നത്. അപകടങ്ങൾ എല്ലാം സംഭവിക്കുന്നത് രാത്രി സമയത്ത് ഡ്രൈവർക്ക് ചുങ്കം ജംഗ്ഷനിൽ ഡിവൈഡർ ഉള്ളത് അറിയാൻ കഴിയാത്ത കൊണ്ടാണ്. അതിന് ഒരു പരിഹാരം എന്ന നിലക്കാണ് മണ്ണാർക്കാട് എസ്.എച്ച്.ഒ എം. ബി. രാജേഷിന്റെ നേതൃത്വത്തിൽ കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചത്.
മണ്ണാർക്കാട് എസ്.ഐ ഗസ്വിൻ. എഎസ്ഐ കെ. പി സുരേഷ്. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ഫസൽ റഹ്മാൻ കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ. കുമരം പുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ അബ്ദുൽ അസീസ് . കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മധുസൂദനൻ, സെക്രട്ട റി നിഖിൽ. സൊണൽ ചെയർപേഴ്സൺ ദേവദാസ്, iPPമുജീബ് മല്ലിയിൽ,സുരേഷ്. VS. വൈസ് പ്രസിഡന്റ് ബൈജു, ജോയിന്റ് സെക്രട്ടറിമാരായ പ്രവീൺ. മുരളി.ലയൺ ലീഡർ മാരായ രവിചന്ദ്രൻ. സാജു ജേക്കബ്. സുരേഷ് ബാബുT. k.അനസ് മോൻ. സിബിൻ ഹരിദാസ്. ജേക്കബ് മാസ്റ്റർ.സന്തോഷ് കുമാർ. C എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags
mannarkkad