അട്ടപ്പാടി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അട്ടപ്പാടി പാടവയൽ മേലെ ഭൂതയാർ ഊരിന് സമീപത്തെ മലയിൽ കണ്ടെത്തിയ 132 ഓളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു. എക്സൈസ് കമ്മീഷണർ എം. രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ അഗളി റേഞ്ച് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് റെജിസ്റ്റർ ചെയ്തു