മണ്ണാർക്കാട്: നിപ്പ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കവേ യുവാവും പോലീസും തമ്മിൽ വാക്ക് തർക്കവും, തുടർന്ന് മർദ്ദനവും ഉണ്ടായതിൽ പോലീസ്കാരനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് എഐവൈഎഫ് നേതാവ് സുരേഷ് കൈതച്ചിറ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധേഹം ഇക്കാര്യം അറിയിച്ചത്. ചെറുപ്പക്കാരനെ പോലീസ് മർദ്ദിച്ചത്തിൽ ന്യായീകരിക്കുകയല്ലെന്നും യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നത് യുവാവ് കണ്ടൈൻമെന്റ് സോണിൽ നിന്ന് മണ്ണാർക്കാട് ടൗണിലേക്ക് വരികയും, വരുന്ന സന്ദർഭത്തിൽ അവിടുത്തെ ഉദ്യോഗസ്ഥന്മാർ പറയുന്നത് കേൾക്കാതെ മുന്നോട്ടുപോവുകയും, കുറച്ച് സമയത്തിന് ശേഷം തിരിച്ചു വരികയും ഉദ്യോഗസ്ഥരോട് മോശമായി സംസാരിക്കുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നുമാണെന്നാണ് സുരേഷ് കൈതച്ചിറ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്
എഫ് ബി പോസ്റ്റിന്റെ പൂർണ്ണരൂപം
മണ്ണാർക്കാട് നിപ്പയുടെ പാശ്ചാത്തലത്തിൽ അധികാരികളും പൊതു ജനങ്ങളും സംഘർഷത്തിലൂടെ അല്ല നിപ്പയെ നേരിടേണ്ടത്...
വാർത്തകൾ കൊടുക്കുമ്പോ സത്യം കുറച്ചെങ്കിലും വേണം പോലീസ് ആ ചെറുപ്പക്കാരനെ മർദ്ദിച്ചത്തിൽ ന്യായീകരിക്കുകയല്ല ഉണ്ടാവാൻ പാടില്ലതാത്ത കാര്യം തന്നെയാണ്. അവിടെ നടന്നത്
എന്നാ അവിടെ നടന്ന കാര്യം ആ ചെറുപ്പക്കാരൻ കണ്ടൈൻമെന്റ് സോണിൽ നിന്ന് മണ്ണാർക്കാട് ടൗണിലേക്ക് വരികയും വരുന്ന സന്ദർഭത്തിൽ അവിടുത്തെ ഉദ്യോഗസ്ഥന്മാർ പറയുന്നത് കേൾക്കാതെ മുന്നോട്ടുപോവുകയും തിരിച്ച് കുറച്ച് സമയങ്ങൾക്ക് ശേഷം തിരിച്ചു വരുകയും ഉദ്യോഗസ്ഥരോട് മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്...
പരസ്പരം വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുന്നോട്ട് പോവണം.
അരമണിക്കൂറോളം അവിടെ വാക്കേറ്റം ഉണ്ടായിട്ടുണ്ട് വാർത്ത കൊടുക്കുമ്പോൾ അതിന്റെ ഫുൾ വീഡിയോ കൊടുക്കാൻ ശ്രമിക്കുക... നമ്മളെല്ലാവരും കൂടെ ഒരു ദുരന്തത്തെ നേരിടുകയല്ലേ..
അതേ സമയം യുവാവിനെതിരെ പോലീസ് കേസെടുത്തു. ചങ്ങലീരി പെരിമ്പടാരി മനച്ചിത്തൊടി വീട്ടിൽ എം ആർ ഫാറൂഖിനെതിരെയാണ് (43) പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
Tags
mannarkkad