"നമസ്കാരം ഞാൻ ഷിഹാസാണ് മണ്ണാർക്കാട്"; ആ പരിചിത ശബ്ദത്തിന്റെ ഉടമ ഇതാണ്

മണ്ണാർക്കാട്: എല്ലാവരും ഒരിക്കലെങ്കിലും വാട്സാപ്പിൽ കേട്ടിട്ടുണ്ടാകാവുന്ന വോയ്സ് നോട്ടാണ് "നമസ്കാരം ഞാൻ ഷിഹാസാണ് മണ്ണാർക്കാട്" രാപകലെന്നില്ലാതെ അപകടങ്ങൾ കൃത്യമായി അറിയിക്കുകയും, സീരിയസ് കേസുകളുമായി പോകുന്ന ആംബുലൻസുകൾക്ക് വഴിയിൽ തടസ്സമുണ്ടാകാതെ ഇരിക്കുന്നതിനും എപ്പോഴും ശ്രദ്ധാലുവാണ് ഷിഹാസ്. കേരളത്തിൽ മൊത്തം ശബ്ദത്തിലൂടെ പരിചിതമായ ഷിഹാസ് ആരാണെന്ന അന്വേഷണങ്ങൾ മണ്ണാർക്കാട്ടെ പ്രാദേശിക ന്യൂസ് പോർട്ടൽ എന്നതിനാൽ മണ്ണാർക്കാട് ഓൺലൈൻ ന്യൂസിലേക്കും വരാറുണ്ട്.  സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമാണ് ഷിഹാസ്.  സിവിൽ ഡിഫൻസ് അംഗം കൂടിയായ അദ്ദേഹം നാട്ടിലെ റെസ്ക്യൂ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ തന്നെയുണ്ടാകാറുണ്ട്. മണ്ണാർക്കാടെന്നല്ല കേരളത്തിൽ എല്ലായിടത്തും ഷിഹാസിന്റെ ശബ്ദം പരിചിതമാണ്. വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സമയത്തും, പ്രളയസമയത്തും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തയാളാണ് ഷിഹാസ്. മണ്ണാർക്കാട്ടെ വ്യാപാരി കൂടിയാണ് അദ്ദേഹം. മണ്ണാർക്കാട് കൊടക്കാട് കൊമ്പം കോഴിശ്ശേരി  വീട്ടിൽ  അബ്ദുള്ള  ആയിഷ ദമ്പതികളുടെ മകനാണ്

സഹോദരങ്ങൾ: ശിഹാബ്, സവാദ്, ഷിഹാനത്ത്

ഭാര്യ: മുഹ്സിന

മക്കൾ: ആയിഷ ഷിഫ്ന, ആയിഷ സിൻഫ, മുഹമ്മദ് ഹെമിൽ

Post a Comment

Previous Post Next Post